Wednesday, March 19, 2008

മതെതര ഓര്‍ക്കൂട്ട്.....

നേര്‍ക്കു നേര്‍ നോട്ടങളിലെ മുള്ളുകളും,പുറംമ്പോക്കുകളിലെ ഏകാന്തതയും,പറിഞ്ഞു പോരുംമ്പോളുള്ള വേദനയും ഇല്ലെന്നു കേട്ടാണു ഇവിടെയെത്തിയെത്.പൂജ്യുത്തിനും ഒന്നിനും ഇടക്കുള്ള ഈ ലോകം സമത്വസുന്ദരമാണെന്നു കേട്ടിരുന്നു.ഇറാഖിലെ പട്ടിണി കിടക്കുന്ന കുഞ്ഞുങളോട് സങ്കടപ്പെടാനും,ഇസ്ലാമാബാദിൽ മരുന്നു കട നടത്തുന്ന അസീസിനൊട് സ്നേഹപ്പെടാനും,ബുഷിനെതിരെ രോഷത്തിന്റെ മുന്നണിയുണ്ടാക്കാനും,എഡിബി രേഖകള് വലിച്ചു നീര്‍ത്തി നോക്കാനും സ്വാതന്ത്ര്വമുള്ള ഏക മാധ്യമം
ഇടക്കെത്തിപ്പെട്ട ഓര്‍ക്കുട്ടില്‍ സ്നേഹതാപങളുടെ ഡിജിറ്റൽ വിയര്‍പ്പും നിശ്വാസവും ഉണ്ടായിരുന്നു.ഓര്‍ക്കുട്ടില്‍ വെറുതെ നടക്കാനിറങ്ങിയ
ഒരു ദിവസം പെട്ടെന്ന് മുന്നിലൊരു കമ്മ്യൂണിട്ടി--നംബൂതിരി ,കയറി നോക്കി, 21 നൂറ്റാണ്ടല്ലെ എന്നാ പേടിക്കാനാ…,ഇന്ത്യയില്‍ ബീഹാറിലോ ആന്ദ്രയിലോ ഏതോ ചില കുഗ്രമാങ്ങളിലെ ഇപ്പോള്‍ ജാതി വ്യവസ്ഥ നിലവിലുള്ളൂ എന്നാണ് വിവരമുള്ള സാംസ്‌കാരിക ജീവികള്‍ പറയുന്നത് .ഓം എന്നെഴുതിയ പ്രൊഫൈല്‍ ഫോട്ടോ ക്ലിക്കി(പൂക്കുട്ടിയെ മനസ്സില്‍ ധ്യാനിച്ച് ) അങ്ങട്ട് കടന്നു.എടുത്തിട്ട പോലെ നാലുകെട്ടിന്റെ തിരുമുട്ടത്ത്തിലാണ് വീണത് , നാലും കൂട്ടി മുറുക്കി തിരുവാതിര കാണുന്ന ആഡ്യന്‍ നംബൂര്യാറ് വെടി പൊട്ടിച്ചങനെ ഇരിക്കുന്നു‍,കോളാമ്പി പിടിക്കാന്‍ ഒരു കോന്തന്‍ വളഞ്ഞ കുത്തി നില്‍ക്കുന്നുണ്ട്‌ …….പെട്ടെന്നാണ് താണ ജാതിയാണെന്ന ഓര്‍മ വന്നത് ,ഒരാന്തലോടെ,,ഇല്ലത്തിന്റെ വടെക്കെ മുറ്റം വഴി ചാടി ഇറങിയെത് ഒരു ഓറ്ക്കൂട്ടിയന്‍ ഇടവ്ഴിയിലാണ്.വേലിക്കല് ഒരു ലിങ്ക് അസംബന്ധമായി നില്‍ക്കുന്നു നായര്‍ കമ്മ്യൂണിട്ടി.ഡിജിട്ടല് ചൂട്ടുമായി ഇതിലെ ആരെങ്കിലും പൊകാറുന്ഡൊ എന്നറിയില്ല…
നായര് കമ്മ്യൂനിട്ടിയില് മലബാര് നായര്,തെക്കന്‍ നായര്,വ്യാപാരീ നാ‍യര് ,മേനോന്‍ തുടങിയ സകലമാന നായമ്മാർക്കും വെവ്വേറെ കരയോഗ ലിങ്കുകളുണ്ട്…….
ഒരു പുലയ കമ്മ്യൂനിട്ടിയോ,പറയ കമ്മുണിട്ടിയോ ഇല്ല എന്നാണ് ഓര്‍ക്കുട്ട് സെര്‍ച്ച് ഉത്തരം ത ന്നത്.ഇനി ഉണ്ടെങ്കിൽ പെണ്ണുങൾ മാറു മറക്കാത്ത ഫോട്ടൊ കൊടുക്കണം എന്ന ഒരു തിട്ടൂരം ഇറങിക്കൂട എന്നില്ല.എങാനും ഒരു താണ ജാതിയില് പെട്ടവന്‍, profilil ജാതി കാണിച്ചവൻ ഒരു നംബൂരി കമ്മ്യൂണിട്ടിയില് കയറിപ്പോയാല് ആരാണാവോ ശുദ്ധികലശം നടത്തുക…………….
.കൂട്ടരെ,നമുക്കിനിയും ഇതു പോലെ കമ്മ്യൂനിട്ടികളുണ്ടാവണം..ഇളം പച്ച കലര്‍ന്ന ഓര്‍ക്കൂട്ടിയൻ വിന്‍ഡൊകളില് നമുക്ക് ഇല്ലിക്കണ കൊണ്ട് വേലി കെട്ടണം.പ്രവേശനം നായര്‍ക്കു മാത്രം,അല്ലെങ്കില്‍ നംബുരീക്ക് മാത്രം.
ഇന്നും സാറു നംബൂരിയാണെന്നറിഞ്ഞാല്‍ പുളകം കൊള്ളുന്ന ,സഖാവു നംബൂരിയാകുമ്പൊള്‍ ഉശിരു കൂടുന്ന കേരളീയ മനസിനു ഓര്‍ക്കുട്ടിനു നല്‍കാന്‍ ഇത്രൊയൊക്കെയെ ഉണ്ടാകൂ...
വിവേകാനന്ദൻ പറയാനുള്ളത് പണ്ടെ പറഞ്ഞു.

posted by R.K.Biju Kootalida @ 1:20 AM   13 Comments